ചിറ്റൂർ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലെൻസ്ഫെഡ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ വിജയിച്ചവർക്കുള്ള അനുമോദനം, കെ- സ്മാർട്ട് ട്രെയിനിംഗ് ക്ലാസിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പഠനക്ലാസ് എന്നീ പരിപാടികൾ നടത്തി.
സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മുജീബ് റഹ്്മാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി തരുൺ എം. ജോഷി, വി. രമേശ്, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, പി. ശിവദാസ്, എൻ.എ. കാജാഹുസൈൻ, എസ്. നാസർ, കൺവീനർ ടി. ദാസ്, എം. ശക്തിവേൽ, ഏരിയ ഫാക്കൽറ്റി മുഹമ്മദ് ഗനി, ജി. രമേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഫാക്കൽറ്റി എൻജിനീയർ കെ.ടി. അനൂപ് ക്ലാസ് നയിച്ചു. അംഗങ്ങൾക്ക് പച്ചക്കറിതൈ വിതരണവും നടത്തി.